മന്ത്രി ആര്യാടന് മുഹമ്മദിന് നേരെ നിലമ്പൂരില്‍ കൈയേറ്റ ശ്രമം. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ ആര്യാടനെ നിലമ്പൂര്‍ ടൗണില്‍ വെച്ച് ശ്രീകുമാര്‍ എന്ന യുവാവ് കൈയേറ്റം നടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു നിലമ്പൂര്‍ സ്റ്റേഷനിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണം നടന്നു വരികയായിരുന്നു.
കോണ്‍ഗ്രസ് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ജന ജാഗ്രതാ യാത്രക്കിടയില്‍ പ്രസംഗം നടത്തിയ ശേഷം ഇറങ്ങി വരുമ്പോള്‍ രാധയുടെ കൊലപാതകം എന്തായി എന്ന് ചോദിച്ചു കൊണ്ട് ശ്രീകുമാര്‍ ഷര്‍ട്ടിന്റെ കോളറില്‍ കയറിപ്പിടിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ യൂത്ത് കോണ്‍ഗ്രസുകാര്‍ ഇയാളെ പിടിച്ചു മാറ്റുകയും നന്നായി മര്‍ദ്ദിച്ച ശേഷം പോലീസിന് കൈമാറുകയുമായിരുന്നു. ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇയാളുമായി ബന്ധമില്ലെന്ന് സിപിഎം പറഞ്ഞു.
ഈ ആഴ്ച തന്നെ ഇത് രണ്ടാം തവണയാണ് പ്രശ്നം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാധയുടെ വീട് സന്ദര്‍ശനത്തിനിടയിലും കയ്യേറ്റ ശ്രമം നടന്നിരുന്നു. മന്ത്രിക്ക് ഗോ ബാക്ക് വിളിച്ചെത്തിയ സംഘം മന്ത്രിയെ തടയുകയായിരുന്നു. കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരിയായ രാധ കൊല്ലപ്പെട്ട സംഭവത്തില്‍ ആര്യാടന്റെ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ട ബിജു പ്രതിയായിരുന്നു. നേരത്തേ കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രിക്ക് ഏറ് കിട്ടിയതിന് പിന്നാലെ സുരക്ഷാ വീഴ്ച വലിയ പ്രശ്നമായി ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ഒരു പരിപാടിക്കിടെ പുഷ്പവൃഷ്ടി നടത്തിയ ഹെലികോപ്ടറിന്റെ കാറ്റേറ്റ് മുഖ്യമന്ത്രി പങ്കെടുത്ത വേദി തകര്‍ന്ന് വീണിരുന്നു.