വയനാട് നിയമനത്തട്ടിപ്പു കേസിലെ പ്രതി കെ ബി ഷംസീറ കീഴടങ്ങി. ഒരു മാസത്തോളമായി ഒളിവിലായിരുന്ന ഷംസീറ കല്‍പറ്റ ഡിവൈഎസ്പി ഓഫിസില്‍ ചൊവ്വാഴ്ച രാവിലെയാണ് കീഴടങ്ങിയത്.
ഭര്‍ത്താവിന്റെ ജേഷ്ഠനൊപ്പം എത്തിയാണു ഷംസീറ കീഴടങ്ങിയത്. കീഴടങ്ങാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കുകയായിരുന്നു.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫിസ് ക്ലര്‍ക്കായിരുന്ന ഷംസീറ നിയമനത്തട്ടിപ്പു വിവരം പുറത്തായ ഉടന്‍ വിദേശത്തേക്കു കടക്കുകയായിരുന്നു.
ഷംസീറയെ നിയമന തട്ടിപ്പിന്റെ സൂത്രധാരന്‍ അഭിലാഷിനു പരിചയപ്പെടുത്തിയ പിതാവ് ബഷീറും ഭര്‍ത്താവ് അഷ്‌റഫും കേസില്‍ പ്രതികളാണ്. ഇവര്‍ ഇതുവരെ കീഴടങ്ങിയിട്ടില്ല. ഷംസീറയ്ക്കു ജോലി നേടിക്കൊടുക്കാന്‍ സഹായിച്ച രണ്ടു പേരെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു.
വ്യാജനിയമനം നേടിയവരില്‍ ഷംസീറ മാത്രമാണ് കീഴടങ്ങാന്‍ അവശേഷിച്ചിരുന്നത്. ഷംസീറയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.