കോഴിക്കോട്|
AISWARYA|
Last Modified വെള്ളി, 3 നവംബര്‍ 2017 (09:28 IST)
പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി നടി അമലാ പോള്‍ എത്തിയത് വലിയ വാര്‍ത്തയായിര്‍ന്നു. അമല തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. എന്നാല്‍ ഈ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.
തനിക്കു ഇന്ത്യന്‍ പൗരത്വമുണ്ടെന്നും അതിനാല്‍ രാജ്യത്ത് എവിടെയും സ്വത്ത് സമ്പാദിക്കാമെന്നുമാണ് അമലാ പോള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. നിയമലംഘനം നടത്തിയിട്ടും തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ച അമലയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കൂട്ടപ്പൊങ്കാലയാണ്.
വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച അടിസ്ഥാനവിവരം പോലും നടിക്ക് അറിയില്ലെന്നായിരുന്നു ഒരു കമന്റ്.
രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ഇന്ത്യന്‍ പൗരനു ബാധ്യതയുണ്ടെന്നും കോടികള്‍ പ്രതിവര്‍ഷം നികുതി അയ്ക്കുന്നുവെന്നത് നിയമലംഘനത്തിനുള്ള ലൈസന്‍സല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.