നികുതി വരുമാനത്തില്‍ വര്‍ധന

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാനത്ത് വാണിജ്യ നികുതി വരുമാനം 23 ശതമനം വര്‍ധന രേഖപ്പെടുത്തിയതായി ധനമന്ത്രി തോമസ് ഐസക്. നികുതി വരുമാനം 10000 കോടി കവിഞ്ഞു. വരുമാനത്തില്‍ 24 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്തിന്‍റെ നികുതി വരുമാനം അഞ്ചക്കം കടക്കുന്നതെന്ന്‌ ധനമന്ത്രി പറഞ്ഞു.

ബജറ്റില്‍ 574 കോടി അധികവരുമാനം സമാഹരിക്കുന്നുണ്ട്‌. അടുത്ത വര്‍ഷം റവന്യു മിച്ച ബജറ്റ് പ്രതീക്ഷിക്കുന്നതായും ഐസക് പറഞ്ഞു. ഒന്‍പത്‌ ശതമാനം ധനകമ്മിയുളള കേന്ദ്രം, കേരളത്തിനവകാശപ്പെട്ട മൂന്ന് ശതമാനം ധനക്കമ്മി 2.5 ആയി കുറച്ച നടപടി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ ബജറ്റില്‍ ധനക്കമ്മി 3.4 ശതമാനമാണ്‌. കേന്ദ്രത്തെ വെല്ലുവിളിച്ചുകൊണ്ടാണ്‌ ഈ ബജറ്റ്‌ അവതരിപ്പിച്ചിരിക്കുന്നത്. മാന്ദ്യകാലത്ത് കേരളത്തിന്‍റെ വളര്‍ച്ചയ്ക്ക്‌ കുതിച്ചുചാട്ടം നല്‍കുന്നതിനാണ്‌ ധനക്കമ്മി വര്‍ധിപ്പിച്ച്‌ ബജറ്റ്‌ അവതരിപ്പിച്ചതെന്ന്‌ ധനകാര്യമന്ത്രി പറഞ്ഞു.

മൂലധന ചെലവിലെ വലിപ്പം കണ്ട്‌ തെറ്റിദ്ധരിക്കരുത്‌. ബജറ്റിനു പുറത്ത്‌ റവന്യൂ ചെലവ്‌ കുറയ്ക്കാന്‍ കടുത്ത നടപടികള്‍ വേണ്ടി വരും. കൂടുതല്‍ ധനസമാഹരണത്തിനായി നിക്ഷേപകര്‍ ട്രഷറിയില്‍ നിക്ഷേപം നടത്തുന്നതിന്‌ തയാറാകണമെന്നും ധനമന്ത്രി അഭ്യര്‍ഥിച്ചു.

ആറുമാസത്തികനം ഇ - പേമെന്‍റ് സംവിധാനം വ്യാപകമായി നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പുതിയ തസ്‌തികകള്‍ സൃഷ്ടിക്കില്ല. അധ്യാപക നിയമനങ്ങള്‍ക്കുള്ള നിരോധനം പിന്‍വലിക്കും. എന്നാല്‍ എയ്ഡഡ്‌ സ്ഥാപനങ്ങളില്‍ നിയമനത്തിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുവാദം വേണം.

ബജറ്റില്‍ കൊല്ലം ജില്ലയെ അവഗണിച്ചുവെന്ന് ആരോപിച്ച് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. തകഴിയുടെ കയറിലെ വരികള്‍ കടമെടുത്താണ് ഐസക് ബജറ്റ് പ്രസംഗം ആരംഭിച്ചത്. അസാധാരണ കാലത്തെ അസാധാരണ ബജറ്റ് എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :