നാദാപുരം സ്ഫോടനത്തെക്കുറിച്ച് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുന്നതിന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉത്തരവിട്ടു.
ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ബോംബ് നിര്‍മാണം ഗൂഢാലോചന എന്നീ വിഷയങ്ങളാകും സംഘം അന്വേഷിക്കുക.
ശനിയാഴ്ച രാത്രിയായിരുന്നു നാദാപുരം നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ അഞ്ചു മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്ഫോടനമുണ്ടായ സ്ഥലത്തു നിന്നും സ്റ്റീല്‍ ബോംബിന്റെ അവശിഷ്‌ടങ്ങളും ബോംബ് നിര്‍മ്മാണ സാമഗ്രികളും കണ്ടെത്തിയിരുന്നു.