നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍

കോഴിക്കോട്‌: | WEBDUNIA|
PRO
PRO
കോഴിക്കോട്‌ നഗരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കല്ലായ്‌ റോഡില്‍ ജില്ലാസഹകരണ ബാങ്കിനു പുറകില്‍ ആളൊഴിഞ്ഞ പറമ്പിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

കസബ പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി മെഡിക്കല്‍ കോളേജിലേക്ക്‌ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ്‌ മൃതദേഹം കണ്ടത്‌. തുടര്‍ന്ന്‌ പൊലീസില്‍ വിവരം അറിയിച്ചു. പെണ്‍കുഞ്ഞിന്റേതാണ്‌ മൃതദേഹം.

സമീപം നിലത്ത്‌ ചെറിയ തോതില്‍ രക്തം പുരണ്ടിരുന്നു. കസബ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :