ധനമന്ത്രി ഒത്തുകളിക്കുന്നു - പി.സി.ജോര്‍ജ്

P.C. George
KBJWD
വന്‍‌കിട കയ്യേറ്റക്കാരുമായി ചേര്‍ന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ഒത്തുകളിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് (സെക്യുലര്‍) നേതാവ് പി.സി. ജോര്‍ജ് ആരോപിച്ചു.

സംസ്ഥാനത്തിന് നികുതി നഷ്ടം ഉണ്ടാക്കുന്ന ധനമന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും പരാജയപ്പെട്ട ധനകാര്യ മാനേജ്‌മെന്‍റ് മുമ്പ് കേരളത്തിലുണ്ടായിട്ടില്ല.

സ്വര്‍ണ കച്ചവടക്കാരുമായും വന്‍‌കിട ഹോട്ടലുടമകളുമായി ചേര്‍ന്ന് ഒത്തുകളിക്കുന്ന ധനമന്ത്രിയാണ് ഇപ്പോഴുള്ളത്. പത്രപ്പരസ്യം വഴി
ഹോട്ടലുടമകള്‍ക്കുള്ള പന്ത്രണ്ടര ശതമാനമായിരുന്ന നികുതി ഐസക് അര ശതമാനം കുറച്ചു നല്‍കി. ഇതുവഴി കച്ചവടക്കാര്‍ക്ക് എത്ര രൂപ അടിച്ചുമാറ്റാന്‍ അവസരം നല്‍കിയെന്ന് ധനമന്ത്രി വ്യക്തമാക്കണം.

അഴിമതിരഹിത വാളയാര്‍ പദ്ധതി പരാജയമാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഏട്ട് കോടി രൂപയാണ് ഇതുവഴി സംസ്ഥാനത്തിന് നഷ്ടം. പ്രതിസന്ധി വരുമ്പോള്‍ ആഭ്യന്തര വിഭവ സമാഹരണം നടത്തുന്നതിന് മുമ്പ് കടമെടുക്കണമെന്ന് ഐസകിന്‍റെ നയം കേരളത്തെ ലോകബാങ്കിന് പണയപ്പെടുത്താനേ ഉപകരിക്കൂ.

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 30 ഒക്‌ടോബര്‍ 2007 (15:45 IST)
വിരമിച്ച ഉദ്യോഗസ്ഥരെ വാളയാറില്‍ നിയമിച്ചത് മന്ത്രിസഭയുടെ അനുമതിയോടെയാണോയെന്ന് ഐസക് വ്യക്തമാക്കണം. ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ മോശമാകാന്‍ പ്രധാന കാരണം തോമസ് ഐസകാണെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :