ദേശീയപാതയുടെ പണികള്‍ സര്‍ക്കാര്‍ നടത്തും: തോമസ് ഐസക്ക്

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാനത്തെ ദേശീയപാതയുടെ അറ്റകുറ്റപണികള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തുമെന്ന് മന്ത്രി തോമസ് ഐസക്ക്. നിലവില്‍ പൊതുമരാമത്തിന്‍റെ ചുമതലയും മന്ത്രി തോമസ് ഐസക്കിനാണ്.

ദേശീയപാതയിലെ കുഴികള്‍ പത്തു ദിവസത്തിനകം നികത്തുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ പണം ലഭിക്കാന്‍ വൈകുന്നതു കൊണ്ടാണ്‌ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ഐസക്‌ പറഞ്ഞു.

അതേസമയം, ദേശീയ പാതയുടെ വീതി 30 മീറ്ററില്‍ കൂടുതലാക്കാനുള്ള നീക്കത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സമരം നടത്തുമെന്ന്‌ സംഘടനാ സംസ്ഥാന പ്രസിഡന്‍റ് ടി നസിറുദ്ദീന്‍. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കേരളത്തിലെ വ്യാപാരികള്‍ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങുമെന്നും ചൊവ്വാഴ്ച കടകള്‍ അടച്ചിട്ട്‌ രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തുമെന്നും നസിറുദ്ദീന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :