തൃശൂർ|
BIJU|
Last Modified ചൊവ്വ, 18 ജൂലൈ 2017 (22:20 IST)
ദിലീപ് വിഷയം കത്തിക്കയറി അത് രാഷ്ട്രീയത്തിലേക്കും എത്തുകയാണ്. സി പി എം എംഎൽഎ മുകേഷ്, കോൺഗ്രസ് എം എൽ എ അൻവർ സാദത്ത് എന്നിവർക്ക് ശേഷം ഇപ്പോൾ വിഷയം ചുറ്റിപ്പറ്റി നിൽക്കുന്നത് സി പി ഐയുടെ ഏറ്റവും തലപ്പൊക്കമുള്ള നേതാവ് വി എസ് സുനിൽകുമാറിനരികിലാണ്. ദിലീപിനെ താൻ സഹായിച്ചു എന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം എന്നാണ് സുനിൽ കുമാർ പറയുന്നത്.
ചാലക്കുടിയിലെ
ഡി സിനിമാസിനായി സർക്കാർ ഭൂമി കയ്യേറിയെന്ന പരാതിയിൽ നടപടിയെടുക്കാതിരിക്കാൻ താൻ ഇടപെട്ടിട്ടുണ്ടെന്ന് തെളിയിച്ചാല് പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നാണ്
മന്ത്രി പറഞ്ഞിരിക്കുന്നത്. ദിലീപിൻറെ ഡി സിനിമാസ് നിൽക്കുന്ന സ്ഥലം കൈയ്യേറ്റഭൂമിയാണെന്നും അത് കണ്ടെത്തിയ ലാൻഡ് റെവന്യൂ കമ്മീഷണറുടെ റിപ്പോർട്ട് പൂഴ്ത്തിവയ്ക്കാൻ ഇടപെട്ടത് സി പി ഐയുടെ ഒരു മന്ത്രിയാണെന്നുമാണ് ആരോപണം ഉയർന്നിരുന്നത്. മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റിലാണ് സുനിൽകുമാറിന്റെ പ്രതികരണം.
അതേസമയം, ഡി സിനിമാസുമായി ബന്ധപ്പെട്ട കൈയേറ്റ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തു. ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ചാലക്കുടി നഗരസഭാ കൗണ്‍സില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കുകയായിരുന്നു.
വ്യാജ ആധാരങ്ങൾ ചമച്ച് ദിലീപ് സ്ഥലം വാങ്ങി, പ്രവര്‍ത്തനാനുമതിക്കായി ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കി, യുഡിഎഫ് ഭരണസമിതി ലക്ഷങ്ങൾ കൈക്കൂലി വാങ്ങി തുടങ്ങിയവയാണ് ഡി സിനിമാസിനെ പറ്റിയുള്ള ആരോപണങ്ങൾ.
മിച്ച ഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയ ഭൂമിയിലാണ് തിയേറ്റര്‍ പണിതതെന്ന ആരോപണം ശക്തമായതിനെത്തുടര്‍ന്ന് ആരോപണങ്ങൾ അന്വേഷിക്കുവാൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ് ജില്ലാ കളക്ടർക്കു നിർദേശം നൽകിയിരുന്നു. ഡി സിനിമാസ് തിയറ്റർ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിർമിച്ചതാണെന്ന് തൃശൂർ ജില്ലാ കലക്ടർ റവന്യുമന്ത്രിക്ക് റിപ്പോർട്ട് നൽകി.