aparna|
Last Modified ചൊവ്വ, 18 ജൂലൈ 2017 (13:32 IST)
ചാനലുകള്‍ക്ക് ഏറ്റവും കൂടുതല്‍ റേറ്റിംഗ് കിട്ടുന്നത് സിനിമ, രാഷ്ട്രീയ മേഖല തന്നെയാണ്. വാര്‍ത്തകള്‍ മാറ്റി നിര്‍ത്തി നോക്കുകയാണെങ്കില്‍ കോമഡി പരിപാടികള്‍ ഉള്‍പ്പെടെയുള്ള ചാനല്‍ പരിപാടികളാണ് ചാനലുകാര്‍ക്ക് റേറ്റിംഗ് കൂട്ടുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ചാനല്‍ പരിപാടികളില്‍ നിന്നും താരങ്ങളെ ഒഴിവാക്കാനുള്ള അലോചനയാണ് അണിയറയില്‍ നടക്കുന്നത്.
താര സംഘടനയായ അമ്മയിലെ അംഗങ്ങള്‍ ദിലീപിനെ പിന്തുണച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മുകേഷ്, സുരേഷ് ഗോപി, ജഗദീഷ് തുടങ്ങിയവരാണ് ചാനല്‍ പരിപാടികളിലെ അവതാരകര്‍. ഓരോ എപ്പിസോഡിനും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയാണ് പലരും ടെലിവിഷനില്‍ പരിപാടി ചെയ്യുന്നത്. താരങ്ങളെ ചാനല്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കിയാല്‍ അത് ചാനലിന്റെ റേറ്റിംഗിനെ ബാധിക്കുമെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകളും ഉണ്ട്.
മുകേഷ് അവതാരകനായ ബഡായി ബംഗ്ലാവ് ആണ് സിനിമാ താരങ്ങള്‍ അവതാരകരായ പരിപാടിയില്‍ റേറ്റിംഗില്‍ മുന്നിലുള്ളത്.നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുകേഷിന്റെ നിലപാട് പരിപാടിയുടെ റെറ്റിംഗ് കുറച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇതിനിടെ ടെലിവിഷന്‍ ചാനലുകളുടെ ഷോകള്‍ക്ക് ഇനി പങ്കെടുക്കില്ലെന്ന് ചില താരങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഏതായാലും അറിഞ്ഞോ അറിയാതെയോ ദിലീപ് ചാനലുകാര്‍ക്ക് പണികൊടുത്തുവെന്നാണ് ഇപ്പൊഴും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ പറയുന്നത്.