ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും, ഇനി വീഡിയോ കോണ്‍ഫറന്‍സിങ്; താരത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് റിപ്പോര്‍ട്ട്

ആ വാദവും പൊളിഞ്ഞു!

aparna| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2017 (08:35 IST)
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും. എങ്കിലും ദിലീപിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കില്ല. കഴിഞ്ഞ തവണത്തേതു പോലെ വീഡിയോ കോണ്‍ഫറന്‍സിങ് ആയിരിക്കും ഇത്തവണയും.

സുരക്ഷ മുന്‍‌നിര്‍ത്തി ദിലീപിനെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് വീഡിയോ കോണ്‍ഫറന്‍സിന് കോടതി അനുമതി നല്‍കിയത്. ദിലീപിനെ ജയിലിനു പുറത്തെത്തിച്ചാല്‍ വന്‍ പ്രതിഷേധം ഉണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

അതേസമയം, ദിലീപിന്റെ ആരോഗ്യ നില വഷളാണെന്ന വാദം തള്ളി ഡോക്ടര്‍മാരും രംഗത്തെത്തിയിരിക്കുകയാണ്‌‍. ദിലീപിന് യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആലുവ ജനറല്‍ ആശുപതിയിലെ ഡോക്ടര്‍മാരാണ് ജയിലിലെത്തി ദിലീപിന്റെ ആരോഗ്യ പരിശോധന നടത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :