ദിലീപിനയച്ച കത്ത് എഴുതിയത് സുനി അല്ല: വെളിപ്പെടുത്തലുമായി ജിൻസണ്‍

ദിലീപിനയച്ച കത്ത് എഴുതിയത് സുനി അല്ല !

കൊച്ചി| AISWARYA| Last Modified ശനി, 22 ജൂലൈ 2017 (10:16 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി പൾസർ സുനി ജയിലിൽനിന്ന് ദിലീപിനയച്ച കത്തിന് പിന്നിൽ ദുരൂഹതയൊന്നുമില്ലെന്ന് സഹതടവുകാരനായിരുന്ന ജിൻസണ്‍. സുനി ആവശ്യപ്പെട്ടതുപ്രകാരം മറ്റൊരു തടവുകാരനായ വിപിൻലാലാണ് കത്തെഴുതിയതെന്നും ഇരുവരും ജയിലിൽ സുഹൃത്തുക്കളായിരുന്നുവെന്നും ജിൻസണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണ്ണായക തെളിവായത്
പൾസർ സുനി ദിലീപിന് അയച്ച കത്തായിരുന്നു. പക്ഷേ പിന്നീട് ഇത് സുനില്‍ അല്ല എഴുതിയതെന്ന് വ്യക്തമായിരുന്നു. ജയിലിൽ സുനിയെ പാർപ്പിച്ച അതേ സെല്ലിലെ മറ്റൊരു തടവുകാരനായ വിപിൻലാലിന്റെ കയ്യക്ഷരമാണ് കത്തിലുള്ളതെന്ന് തെളിഞ്ഞിരുന്നു. പക്ഷേ വിപിൻലാല് പറഞ്ഞത് നിർബന്ധിപ്പിച്ച് എഴുതിപ്പിച്ചതാണെന്നാണ്.

ദുരൂഹതകൾ ഒട്ടേറെ അവശേഷിക്കുന്ന കേസിൽ ഈ ആരോപണം വീണ്ടുമൊരു പുകമാറുകയായിരുന്നു. ജയില്‍ ഓഫിസിന്റെ മുദ്രപതിപ്പിച്ച പേപ്പറാണ് വിപിന്‍ കത്ത് എഴുതിയത്. എന്നാല്‍ എഴുതിയശേഷം ജയിൽ അധികൃതർ അറിയാതെ പുറത്തേക്ക് കടത്തുകയായിരുന്നു. ഇങ്ങനെ പുറത്തെത്തിച്ച കത്ത് വിപിൻലാൽ മരട് കോടതി പരിസരത്തുവച്ചു വിഷ്ണുവിന് കൈമാറുകയും വിഷ്ണു പിന്നീടു ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് വാട്സപ്പിൽ അയച്ചു കൊടുക്കുകയുമായിരുന്നുവെന്നും ജിൻസൺ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :