തോമസ് ചാണ്ടിയുടെ നിയമലംഘനം: കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം പരിഗണിച്ചില്ല; റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും

തോമസ് ചാണ്ടിയുടെ നിയമലംഘനം; കളക്ടറുടെ റിപ്പോർട്ട് മന്ത്രിസഭായോഗം പരിഗണിച്ചില്ല

തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 25 ഒക്‌ടോബര്‍ 2017 (10:42 IST)
ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് റവന്യൂ അഡീഷണല്‍ സെക്രട്ടറി അറിയിച്ചു. റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും ആ തീരുമാനം ഇന്ന് തന്നെയുണ്ടാകുമെന്നുമാണ് സൂചന.

അതേസമയം, ജി​ല്ലാ ക​ള​ക്ട​ർ റ​വ​ന്യൂ​വ​കു​പ്പി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചതിന് പിന്നാലെ ലേക്ക് പാലസ് റിസോർട്ടിന് ആലപ്പുഴ നഗരസഭ
അന്ത്യശാസനം നല്‍കി. ഏഴ് ദിവസത്തിനകം റി​സോ​ർ​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേഖകൾ ഹാജരാക്കണമെന്ന് കാണിച്ച് റിസോർട്ടിന് നഗരസഭ സെക്രട്ടറി കത്തയച്ചു. രേഖകൾ ഹാജരാക്കാത്ത പക്ഷം 34 കെട്ടിടങ്ങളും ഇടിച്ചു നിരത്തുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

കൈയേറ്റത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം റവന്യൂമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേഖകള്‍ ഹാജരാക്കാന്‍ ആലപ്പുഴ നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ ലേക്ക് പാലസ്, മാര്‍ത്താണ്ഡം കായല്‍ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ റിസോര്‍ട്ട് ഉടമകളായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി കോടതിയലക്ഷ്യത്തിനു കേസ് കൊടുക്കുകയും ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :