കൊച്ചി|
BIJU|
Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (21:29 IST)
മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് നിയമോപദേശം തേടി. വിജിലന്‍സ് മേധാവി കൂടിയായ ഡി ജി പി ലോക്നാഥ് ബെഹ്‌റ, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് മേധാവിയുടെ ഈ നടപടി. നിരവധി ആരോപണങ്ങളാണ് തുടര്‍ച്ചയായി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
തന്‍റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിനോട് ചേര്‍ന്ന് കായല്‍ വേലികെട്ടി വേര്‍തിരിച്ച് സ്വന്തമാക്കിയെന്ന ആരോപണവും റിസോര്‍ട്ടിനായി നിലം നികത്തിയെന്ന ആരോപണവും ഇതില്‍ ശക്തമാണ്. പൊതുറോഡ് നിര്‍മ്മാണത്തിനുള്ള പണം ഉപയോഗിച്ച് തന്‍റെ റിസോര്‍ട്ടിലേക്കുള്ള വഴി ടാര്‍ ചെയ്തെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
എന്തായാലും പിണറായി വിജയന്‍ സര്‍ക്കാരില്‍ തോമസ് ചാണ്ടിയുടെ ഭാവി ആശങ്കയിലാകും വിധം ഈ ആരോപണങ്ങള്‍ മാറുകയാണ്.