തിരുവനന്തപുരം|
JOYS JOY|
Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (10:21 IST)
കേരള കോണ്‍ഗ്രസ് (എം) നേതാവ് തോമസ് ഉണ്ണിയാടന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ആകും. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് ധാരണയിലെത്തി. കെ എം മാണിയും പി ജെ ജോസഫും അടക്കമുള്ള നേതാക്കള്‍ ചര്‍ച്ച ചെയ്താണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ബുധനാഴ്ച വൈകുന്നേരം മാണിയുടെ വീട്ടില്‍ ജോസഫും മാണിയും ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ, മുതിര്‍ന്ന നേതാവായ സി എഫ് തോമസിന്റെ പേര് ചീഫ് വിപ്പ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍, ചീഫ് വിപ്പ് സ്ഥാനത്തിനു താല്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് സി എഫ് തോമസിന്റെ പേര് മാറി തോമസ് ഉണ്ണിയാടന് നറുക്ക് വീഴുകയായിരുന്നു.
എന്‍ ജയരാജിന്റെ പേരും നേരത്തെ പരിഗണനയില്‍ ഉണ്ടായിരുന്നു. ഇതിനിടെ, ചീഫ് വിപ്പ് സ്ഥാനത്ത് നിന്നു പുറത്താക്കപ്പെട്ട പി സി ജോര്‍ജിന്റെ ആദ്യ പൊതുസമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും.