മണ്ണഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ അയല്‍ക്കൂട്ടക്കാര്‍ മണ്ണഞ്ചേരി ഫെഡറല്‍ ബാങ്കില്‍ അടയ്ക്കാന്‍ കൊ ണ്ടുവന്ന പണത്തില്‍ 3,000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു. ബാങ്ക് അധികൃതര്‍ കള്ളനോട്ടാണെന്ന് വ്യക്തമാക്കിയതോടെ അവ കത്തിച്ചു. കെട്ടിടനിര്‍മാണ തൊഴിലാളികളാണ് ഏറെയും കള്ളനോട്ടുകള്‍ ലഭിച്ച് കബളിപ്പിക്കപ്പെടുന്നത്.
കെട്ടിട നിര്‍മാണത്തിന്റെ മറവില്‍ പ്രദേശത്ത് വ്യാപകമായി കള്ളനോട്ടുകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ പൊലീസോ മറ്റ് അധികൃതരോ ഇതേകുറിച്ച് അന്വേഷിക്കാന്‍ തയാറാകുന്നില്ല. ഒരു മതഭീകര സംഘടനയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് മണ്ണഞ്ചേരി. ഈ സംഘടനയുടെ ചില നേതാക്കള്‍ സ്വര്‍ണ വ്യാ പാരമുള്‍പ്പെടെ ഇവിടെ നടത്തുന്നുണ്ട്.
സംഘടനയ്ക്ക് വിദേശ പണം വ്യാപകമായി ലഭിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പ്രചരിക്കുന്ന കള്ളനോട്ടുകളുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. ഓട്ടോ ഡ്രൈവര്‍മാരും ചെറുകിട വ്യാപാരികളും അടക്കം നിരവധി ആളുകള്‍ കള്ളനോട്ടുകള്‍ ലഭിച്ച് കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. പലരും മറ്റു ബുദ്ധിമുട്ടുകള്‍ കാരണം പൊലീസില്‍ പരാതി നല്‍കാതെ നോട്ടുകള്‍ നശിപ്പിച്ചുകളയുകയാണ് പതിവ്.
ഒരുവിഭാഗം വഴിയോര കച്ചവടക്കാരെ കേന്ദ്രീകരിച്ചാണ് കള്ളനോട്ടുകള്‍ കടത്തുന്നതെന്ന് സൂചനയുണ്ട്. വ്യാപാര ആവശ്യങ്ങള്‍ക്കായി പണം വായ്പയായി നല്‍കുന്ന ചിലരും കള്ളനോട്ടുകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലുണ്ട്.