കണ്ണൂര്‍|
WEBDUNIA|
Last Modified ചൊവ്വ, 5 ജനുവരി 2010 (10:36 IST)
PRO
PRO
തീവ്രവാദകേസുകളുടെ അന്വേഷണം സംബന്ധിച്ചു ചര്‍ച്ച ചെയ്യാനായി കേരള-കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഈ മാസം 11ന് കണ്ണൂരില്‍ ചേരും. ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് മേധാവികള്‍ ആദ്യമായി ഒന്നിച്ചു ചേരുന്ന യോഗത്തില്‍ തീവ്രവാദ കേസുകളുടെ തുടരന്വേഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും.
ഐ ജി ടോമിന്‍ ജെ തച്ചങ്കരിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. മംഗലാപുരം, മൈസൂര്‍ എന്നിവിടങ്ങളിലെ ഐ ജിമാര്‍ കര്‍ണാടക പൊലീസിനെ പ്രതിനിധീകരിക്കുമ്പോള്‍ കേരളത്തെ പ്രതിനിധീകരിച്ച് കണ്ണൂര്‍ റേഞ്ചിന് കീഴില്‍ വരുന്ന ജില്ലകളിലെ പൊലീസ് സൂപ്രണ്ടുമാരും കമ്മീഷണര്‍മാരും യോഗത്തില്‍ പങ്കെടുക്കും.
തീവ്രവാദ കേസുകളുടെ ഇതുവരെയുള്ള അന്വേഷണ പുരോഗതി യോഗം വിലയിരുത്തും. കേസുകളിലെ മുന്നോട്ടുള്ള അന്വേഷണത്തിനും യോഗം രൂപം നല്കും. ബാംഗ്ലൂരിലേക്കും കര്‍ണാടകയിലെ മറ്റു സ്ഥലങ്ങളിലേക്കും സംസ്ഥാനത്തു നിന്ന് തീവ്രവാദ പ്രവര്‍ത്തനത്തിന് യുവാക്കള്‍ എത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സംസ്ഥാനാതിര്‍ത്തി വഴി മംഗലാപുരത്തേക്ക് പെണ്‍കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട സൂചനകളും ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.