തിരുവോണം ബംമ്പര്‍ - ലാഭം 7.28 കോടി

തിരുവനന്തപുരം| M. RAJU|
സംസ്ഥാന ഭാഗ്യക്കുറിയുടെ ഇക്കഴിഞ്ഞ തിരുവോണം ബംമ്പര്‍ നറുക്കെടുപ്പില്‍ 7.28 കോടി രൂപ ലാഭം ലഭിച്ചു. മൊത്തം 17.8 ലക്ഷം ടിക്കറ്റുകള്‍ വില്‍പന നടത്തി.

4.5 കോടി രൂപ സമ്മാനമായും 4.5 കോടി രൂപ ഏജന്‍റുമാര്‍ക്ക്‌ കമ്മീഷനായും നല്‍കി. ഏറ്റവും കൂടുതല്‍ ടിക്കറ്റ്‌ വിറ്റത്‌ കണ്ണൂര്‍ ജില്ലയിലാണ്‌. രണ്ടാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്‌. ഇപ്പോള്‍ ആഴ്ചയില്‍ ഏഴ്‌ ദിവസവും സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്‌ നടക്കുന്നുണ്ട്‌.

ഞായറാഴ്ച ആദിത്യ, തിങ്കളാഴ്ച ഹരിത, ചൊവ്വാഴ്ച പെരിയാര്‍, ബുധനാഴ്ച ഭാഗ്യതാര, വ്യാഴാഴ്ച ചൈതന്യ, വെള്ളിയാഴ്ച കൈരളി, ശനിയാഴ്ച സൗഭാഗ്യ എന്നിവയാണിവ. കൂടാതെ എല്ലാ രണ്ടാം ശനിയാഴ്ചയും മാവേലി നറുക്കെടുപ്പും നടത്തുന്നു.

ഇവയിലൂടെ അനേകം ഭാഗ്യവാന്‍മാര്‍ക്ക്‌ കൈനിറയെ സമ്മാനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വൈവിധ്യമാര്‍ന്ന സമ്മാന ഘടനയാണ്‌ ഓരോ ഭാഗ്യക്കുറിക്കും ഉള്ളത്‌. ഏജന്‍റുമാര്‍ക്കും വില്‍പനക്കാര്‍ക്കും ആകര്‍ഷകമായ കമ്മീഷനും ലഭ്യമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :