തിരുകേശം കത്തിച്ച് പരിശോധിക്കാന്‍ വിശ്വാസം അനുവദിക്കുന്നില്ല: കാന്തപുരം
മലപ്പുറം|
WEBDUNIA|
തന്റെ കൈവശം ഉള്ള തിരുകേശം യഥാര്‍ത്ഥമാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍. പ്രവാചകന്റെ തിരുകേശം സൂക്ഷിക്കാന്‍ ഇസ്ലാമിക് ഹെറിറ്റേജ് മ്യൂസിയത്തിന്റേയും ശറെ മുബാറക് പള്ളിയുടെയും തറക്കല്ലിടല്‍ ജനുവരി 30ന് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
തന്റെ കൈവശമുള്ളത് പ്രവാചകന്റെ തിരുകേശമാണ്. അതിനാല്‍ തിരുകേശം കത്തിച്ച് നോക്കി പരിശോധിയ്ക്കാന്‍ വിശ്വാസം അനുവദിക്കുന്നില്ല. ഇത്തരം പരിശോധന വിശ്വാസത്തിന് എതിരാണ്. മറ്റ് ജോലിയൊന്നും ഇല്ലാത്തവരാണ് ഇതിനെതിരെ പ്രചാരണം നടത്തുന്നതെന്നും കാന്തപുരം പറഞ്ഞു.
കാന്തപുരത്തിന്റെ കൈവശമുള്ള മുടി പ്രവാചകന്റേതല്ല. അതിന് നിഴല്‍ ഉണ്ടെന്നും പ്രവാചകന്റേതാണെങ്കില്‍ കത്തില്ലെന്നുമാണ് സുന്നി ഇ കെ വിഭാഗത്തിന്റെ വാദം.
25,000 പേര്‍ക്കിരിക്കാവുന്ന പള്ളിയും ഹെറിറ്റേജ് മ്യൂസിയവും നാല്പത് കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. അതേസമയം, പള്ളിയും മ്യൂസിയവും എവിടെയാണ് നിര്‍മിക്കുന്നതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്ന് കാന്തപുരം പറഞ്ഞു.