അമരവിള|
akj iyer|
Last Modified തിങ്കള്‍, 19 ജൂണ്‍ 2017 (12:31 IST)
തലസ്ഥാന നഗരിയിലേക്ക് കടത്താനായി കൊണ്ടുവന്ന ഒന്നര ലക്ഷം രൂപ വില വരുന്ന ചന്ദന മുട്ടികൾ
തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിൽ നിന്ന് അധികാരികൾ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെയാണ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ
എട്ടു കിലോയോളം വരുന്ന ചന്ദന മുട്ടികൾ കണ്ടെത്തിയത്.
സീറ്റിനടിയിൽ ഒരു ക്യാരി ബാഗിലായിരുന്നു ചന്ദനം സൂക്ഷിച്ചിരുന്നത്. എന്നാൽ ഇതിന്റെ ഉടമയെ കണ്ടെത്താൻ കഴിഞ്ഞില്ല. വാണിജ്യ നികുതി ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചന്ദന മുട്ടികൾ പിടിച്ചത്.
രണ്ട് ദിവസങ്ങൾക്ക് മുമ്പ്
അമരവിള ചെക്ക് പോസ്റ്റിൽ വച്ച് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിന്റെ വശങ്ങളിൽ സൂക്ഷിച്ചിരുന്ന പത്ത് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അന്നും കഞ്ചാവിന്റെ ഉടമയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.