തലശ്ശേരി ഫസല്‍ വധം: ബിജെപിക്കെതിരായ മൊഴി പൊലീസ് തല്ലിപ്പറയിപ്പിച്ചത്; കുറ്റസമ്മത മൊഴി നിഷേധിച്ച് സുബീഷ്

ഫസൽ വധത്തില്‍ ആർ.എസ്.എസിന് പങ്കുണ്ടെന്ന മൊഴി സുബീഷ് നിഷേധിച്ചു

Crime, Fasal Murder, Karayi Rajan, Karayi Chandrasekharan, Subheesh, Subeesh, ഫസല്‍വധം, കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, ആര്‍എസ്എസ്, കണ്ണൂര്‍, തലശ്ശേരി, തലശ്ശേരി ഫസല്‍ വധക്കേസ്, സുബീഷ്
കണ്ണൂര്‍| സജിത്ത്| Last Modified ശനി, 10 ജൂണ്‍ 2017 (13:06 IST)
തലശ്ശേരി ഫസല്‍ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് സുബീഷ്. ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കെതിരായ മൊഴി പൊലീസ് തല്ലിപ്പറയിപ്പിച്ചതെന്നാണ് സുബീഷ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയമുള്ളതിനാലാണ് പൊലീസ് പറഞ്ഞത് പ്രകാരം താന്‍ മൊഴി നല്‍കിയതെന്നും സുബീഷ് പറയുന്നു.

കാറില്‍ യാത്ര ചെയ്യവേയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്യുന്നത്. കസ്റ്റഡിയില്‍വച്ച് നഗ്നനാക്കിയ ശേഷം പൊലീസ് അതി ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ എന്നെ രണ്ട് ആശുപത്രികളില്‍ കൊണ്ടുപോയി. അവിടെ വച്ച് തലക്കും കാലിനും ഇഞ്ചക്ഷന്‍ എടുത്തു. മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു. തലകീഴായി കെട്ടിത്തൂക്കിയും എരിവുള്ള എന്തോ ഒരു വെള്ളം ദേഹത്തു ഒഴിച്ചും തന്നെ ക്രൂരമായി പീഡിപ്പിച്ചു.

ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരായി മൊഴി നല്‍കണമെന്നും സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. സ്വാഭാവികതയ്ക്കായി പലതവണ പോലീസ് മൊഴി റെക്കോര്‍ഡ് ചെയ്തു. ഇപ്പോള്‍ പുറത്ത് വന്ന വിവരങ്ങള്‍ മട്ടന്നൂര് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടില്ലെന്നും സുബീഷ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :