തടവുകാരില്‍ 20% നിരപരാധികള്‍: രാമന്‍

കൊച്ചി| WEBDUNIA|
കേരളത്തിലെ ജയിലുകളില്‍ ഉള്ള 20 ശതമാനം ആളുകള്‍ നിരപരാധികളാണെന്ന് ഡിജിപി എം ജി എ രാമന്‍ പറഞ്ഞു. കേരള ബുക്സ് ആന്‍റ് പബ്ലിക്കേഷന്‍ എം ഡി സ്ഥാനത്തു നിന്നും ശനിയാഴ്ച വിരമിക്കുന്ന എം ജി എ രാമന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കണ്ണൂരിലെ രാഷ്ട്രീയ തടവുകാരുടെ കാര്യത്തില്‍ മുന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ പി ജി തമ്പി കള‍വു പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ ഡി ജി പി ആയിരിക്കെ തടവുകാരുടെ കേസില്‍ വഴിവിട്ടു പരോള്‍ അനുവദിക്കുന്നുണ്ടെന്നു താന്‍ നേരിട്ട് ഹൈക്കോടതിയില്‍ അറിയിച്ചത്‌ അഡ്വ പി ജി തമ്പിയുടെ അനുവാദപ്രകാരമായിരുന്നു.

എന്നാല്‍ പിന്നീട്‌ അഡ്വ തമ്പി ഇതു മാറ്റി പറയുകയായിരുന്നു. കോടതിയില്‍ ഹാജരാകാന്‍ അഡ്വ തമ്പി തന്നോട് ആവശ്യപ്പെട്ട പ്രകാരമാണു താന്‍ ഹാജരായതെന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്നാണു രാമനെ കേരളാ ബുക്സ്‌ ആന്‍റ് പബ്ലിക്കേഷന്‍ എംഡിയായി സ്ഥാന മാറ്റം നല്‍കിയത്.

അതേസമയം, എം ജി എ രാ‍മന്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായം മാത്രമാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :