ഡിസിസി അംഗത്തെ കോണ്‍ഗ്രസ് പുറത്താക്കി

പത്തനംതിട്ട| WEBDUNIA|
PRO
PRO
തെരഞ്ഞെടുപ്പില്‍ പര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ മുന്‍ ഡിസിസി അംഗവും കോണ്‍ഗ്രസ്‌ നേതാവുമായ വര്‍ഗീസ്‌ ഫിലിപ്‌ മോനായിയെ പാര്‍ട്ടി പുറത്താക്കി. കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണി സ്ഥനാര്‍ഥിയായി മത്സരിച്ച പീലിപ്പോസ് തോമസിനു വേണ്ടി പ്രവര്‍ത്തിച്ചതിനാണ് പുറത്താക്കിയത്.

എഐസിസി അംഗമായിരുന്ന പീലിപ്പോസ്‌ തോമസ്‌ പാര്‍ട്ടി വിട്ടാണ്‌ മണ്ഡലത്തില്‍ ഇടത്‌ സ്ഥാനാര്‍ഥിയായി മത്സരിച്ചത്‌. ഇതേതുടര്‍ന്ന്‌ അദ്ദേഹത്തോട്‌ അനുഭാവമുള്ള നേതാക്കളും പ്രവര്‍ത്തകരും പരസ്യമായും രഹസ്യമായും ഇടത്‌ മുന്നണിക്ക്‌ വേണ്ടി പ്രചരണം നടത്തിയിരുന്നു.

ഇതിനിടെ താന്‍ പറഞ്ഞത് ശരിവയ്ക്കുന്ന നടപടിയാണ് കോണ്‍ഗ്രസ് എടുത്തതെന്ന് പറഞ്ഞ് പിസി ജോര്‍ജ് രംഗത്ത് എത്തി. പത്തനംതിട്ടയില്‍ ആന്റൊ ആന്റണി തോല്‍ക്കുമെന്ന് പിസി ജോര്‍ജ് നേരത്ത പറഞ്ഞിരുന്നു. ഈ പ്രസ്താവന പിന്നീട് വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :