കോഴിക്കോട്|
WEBDUNIA|
Last Modified തിങ്കള്‍, 30 ജനുവരി 2012 (17:43 IST)
ഡി ജി പി ജേക്കബ് പുന്നൂസ് കടിക്കാന്‍ വേണ്ടി കൂട്ടില്‍ നിന്ന് അഴിച്ചുവിട്ട നായിനപ്പോലെയാണെന്ന് കെ എ റൌഫ്. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ഡി ജി പി ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഐസ്ക്രീം കേസില്‍ താന്‍ ഉള്‍പ്പടെയുള്ള എല്ലാ സാക്ഷികളേയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് റൌഫ് ആവശ്യപ്പെട്ടു. കേസ് അന്വേഷണം വീണ്ടും അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും റൌഫ് ആരൊപിച്ചു.
കേസ് സംബന്ധിച്ച് തനിക്ക് അറിയാവുന്നതും താന്‍ പറഞ്ഞതുമായ കാര്യങ്ങള്‍ നൂറു ശതമാനം സത്യസന്ധമാണെന്നും റൌഫ് പറഞ്ഞു.