ഡാ‍റ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് യുഡി‌‌എഫ് യോഗത്തില്‍ ആവശ്യം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഡാ‍റ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് യുഡി‌‌എഫ് യോഗത്തില്‍ ആവശ്യം. ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ട്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉന്നയിച്ചത്. യുഡി‌എഫ് യോഗത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പറയുകയും പിന്നീട് സുപ്രീംകോടതിയില്‍ അങ്ങനെയൊരു തീരുമാനമില്ലെന്ന് അറിയിക്കുകയും ചെയ്തത് ശരിയായില്ലെന്ന് ഇരുവരും യുഡി‌എഫ് യോഗത്തില്‍ അറിയിച്ചു. മറ്റ് ഘടകകക്ഷികള്‍ ഇതിനെ അനുകൂലിച്ചു.

എന്നാല്‍ യോഗശേഷം പുറത്തുവന്ന യുഡി‌എഫ് കണ്‍‌വീനര്‍ പിപി തങ്കച്ചന്‍ അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും സിബി‌ഐ അന്വേഷണം വേണമെന്നത് മുന്‍പേ യുഡി‌എഫ് എടുത്ത തീരുമാനമാണെന്നും വ്യക്തമാ‍ക്കി.

സിബി‌ഐ അന്വേഷണം വേണമെന്നത് മന്ത്രിസഭാ തീരുമാനമാണ്. ഇത് മാറ്റേണ്ട സാഹചര്യമില്ല. ഒക്ടോബര്‍ 10ന് യുഡി‌എഫ് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. യോഗതീയതി തീരുമാനിക്കാന്‍ വേണ്ടിയുള്ള ചര്‍ച്ച മാത്രമാണ് നടന്നതെന്നും തങ്കച്ചന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :