ഡബിള്‍ ബെല്ലോടെ കൊച്ചിയിലും ഡബിള്‍ ഡക്കര്‍ ബസുകള്‍

കൊച്ചി| WEBDUNIA|
FILE
ഡബിള്‍ ബെല്ലോടെ കൊച്ചിയുടെ നിരത്തിലും ഡബിള്‍ ഡക്കര്‍ ബസുകള്‍ ഓടിത്തുടങ്ങി. പതിവില്ലാതെ ഡബിള്‍ ഡക്കര്‍ ബസ് കണ്ടപ്പോള്‍ നഗരവാസികളില്‍ ആദ്യം അമ്പരപ്പ്. പിന്നെ അത്ഭുതം. പതുക്കപ്പതുക്കെ അത്ഭുതം ‘രസ’ത്തിന് വഴിമാറി. പുതുതായി എത്തിയ ഡബിള്‍ ഡക്കറിലേക്ക് ഓടിയെത്താന്‍ യാത്രക്കാര്‍ ആദ്യം ഒന്നു മടിച്ചെങ്കിലും രണ്ടാം നിലയിലിരുന്നുള്ള യാത്ര എങ്ങനെയെന്നറിയാന്‍ പലരും ഡബിള്‍ഡക്കറില്‍ കയറി ഡബിള്‍ ബെല്‍ നല്കി.

തിരുവനന്തപുരത്ത് ഡബിള്‍ ഡക്കര്‍ ബസ് ഇറങ്ങിയതിന്റെ തൊട്ടുപിന്നാലെയാണ് കൊച്ചിയിലും ഡബിള്‍ ഡക്കര്‍ ബസ് എത്തിയിരിക്കുന്നത്. നിരത്തില്‍ നിന്ന് അഞ്ചു വര്‍ഷം മുമ്പ് പിന്‍വാങ്ങിയ ഡബിള്‍ഡക്കറാണ് തലസ്ഥാനനഗരിയില്‍ പുതുതായി എത്തിയതെങ്കില്‍ നാലു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ് കൊച്ചിയുടെ നിരത്തിലേക്ക് ഡബിള്‍ഡക്കര്‍ ബസ് വീണ്ടുമെത്തിയത്.

താഴെ 31 പേര്‍ക്കും മുകളില്‍ 42 പേര്‍ക്കും ഇരിക്കാവുന്ന വിധത്തിലാണ് ഡബിള്‍ഡക്കര്‍ ബസ് ക്രമീകരിച്ചിരിക്കുന്നത്. ഓര്‍ഡിനറി ബസുകളിലെ അതേ ടിക്കറ്റ് നിരക്കാണ് ഇതിലും ഈടാക്കുന്നത്. ഒരു ലിറ്റര്‍ ഡീസലിന് മൂന്നര കിലോമീറ്റര്‍ വരെ പോകാന്‍ ഡബിള്‍ ഡക്കര്‍ ബസുകള്‍ക്ക് സാധിക്കും.

(ഫോട്ടോയ്ക്ക് കടപ്പാട് - ഫോട്ടോഗ്രാഫര്‍ ബിനായ് കെ ശങ്കര്‍ / ബിനായ് കെ ശങ്കറിന്റെ ആനവണ്ടി ഡോട്ട് വേഡ്‌പ്രസ്സ് ഡോട്ട് കോം എന്ന ബ്ലോഗില്‍ നിന്നെടുത്ത ചിത്രമാണിത്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :