ട്രാക്കില്‍ അറ്റകുറ്റപ്പണി; എറണാകുളം- കായകുളം പാസഞ്ചറുകള്‍ റദ്ദാക്കി

കൊച്ചി| WEBDUNIA|
PRO
എറണാകുളത്തുനിന്ന് വഴിയും കോട്ടയം വഴിയും കായംകുളത്തിന് പോകുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ ഞായറാഴ്ച ഉണ്ടായിരിക്കില്ലെന്ന് റിപ്പോര്‍ട്ട്.

രാവിലെ 10ന് എറണാകുളത്തു നിന്ന് ആലപ്പുഴ വഴി പുറപ്പെടുകയും 1 മണിക്ക് കായംകുളത്തു നിന്ന് തിരിച്ചു വരികയും ചെയ്യുന്ന പാസഞ്ചറും 11.45ന് എറണാകുളത്തുനിന്ന് കോട്ടയം വഴി പുറപ്പെട്ട് 2.40 ന് കായംകുളത്തുനിന്ന് തിരിച്ചു വരികയും ചെയ്യുന്ന പാസഞ്ചറുമാണ് റദ്ദാക്കിയത്.

കൊല്ലത്തുനിന്ന് 11 മണിക്ക് പുനലൂരിലേക്കും തിരിച്ച് 1.50ന് പുറപ്പെടുകയു ചെയ്യുന്ന പാസഞ്ചറും റദ്ദാക്കിയിട്ടുണ്ട്. ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :