ടോമിന്‍ തച്ചങ്കരി ഉൾപ്പെടെ നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിജിപി റാങ്ക്

ടോമിന്‍ തച്ചങ്കരിയും ശ്രീലേഖയും അടക്കം നാലുപേര്‍ കൂടി ഡിജിപിമാരാകും

തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (11:15 IST)
എഡിജിപി ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെയുള്ള നാല് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി റാങ്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരും എഡിജിപിമാരുമായ സംസ്ഥാന ജയില്‍ മേധാവി ആര്‍.ശ്രീലേഖ, എസ്പിജി ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ, സുദേഷ്‌കുമാര്‍ എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം.

നിലവില്‍ സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഡിജിപി പദവിയില്‍ നാലു ഉദ്യോഗസ്ഥരാണുള്ളത്. അംഗീകാരമില്ലാത്ത നാലുഉദ്യോഗസ്ഥര്‍ക്കും എഡിജിപിയുടെ ശമ്പളംതന്നെയാണ് ലഭിക്കുന്നത്. നേരത്തെതന്നെ ഇവര്‍ക്ക് ഡിജിപി പദവി നല്‍കണമെന്ന് സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.

30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ഐഎഎസുകാര്‍ക്ക് ചീഫ് സെക്രട്ടറി പദവി നല്‍കിയതിന്റെ തുടര്‍ച്ചയായാണ് ഐപിഎസുകാര്‍ക്കും ഇത് നല്‍കാന്‍ ശുപാര്‍ശ ചെയ്തത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :