ടി പി വധം: ഉദ്യോഗസ്ഥരെ സിപിഎം ഭീഷണിപ്പെടുത്തുന്നെന്ന് കെ സി വേണുഗോപാല്‍
കണ്ണൂര്‍|
WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ അന്വേഷണം വരുമ്പോള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍. കേരളം കണ്ട ഏറ്റവും ഭീകരമായ കൊലപാതകമാണ് ചന്ദ്രശേഖരന്േറതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മണ്ഡലത്തില്‍ നടന്ന ദാരുണ സംഭവമെന്ന നിലയിലാണ് മുല്ലപ്പള്ളി രാമചന്ദ്രന് കേസിന്‍െറ കാര്യത്തില്‍ താല്പര്യമെടുക്കുന്നത്. സി പി എമ്മിന്‍െറ ചില നേതാക്കളെ ബ്രെയിന്‍ മാപ്പിംഗിന് വിധേയമാക്കിയാല്‍ കണ്ണൂരിലെ പല കൊലപാതകങ്ങളുടേയും പിന്നിലെ ഗുഢാലോചന പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 20 വര്‍ഷത്തെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ പുനരന്വേഷണം നടത്തിയാല്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ കണ്ടെത്താനാവും. ജയില്‍ അഡൈ്വസറി കമ്മിറ്റിയിലെ പദവി ദുരുപയോഗം ചെയ്യുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.