ടി പി വധം: അന്വേഷണസംഘത്തെ മാറ്റില്ലെന്ന് തിരുവഞ്ചൂര്‍

വടകര| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റാന്‍ ആലോചിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണസംഘത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സംഘത്തെ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ടി പി ചന്ദ്രശേഖരന്‍റെ ഭാര്യ ആവശ്യപ്പെട്ടാല്‍ അന്വേഷണം സിബിഐയ്ക്കു വിടുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പ്രതികള്‍ ഏത് സമുദ്രത്തിനടിയില്‍ പോയി ഒളിച്ചാലും പുറത്തുകൊണ്ടുവരും. ഭീഷണിപ്പെടുത്തുന്നവര്‍ക്കു മുന്നില്‍ കണ്ണടയ്ക്കില്ല. എത്ര ഉന്നതരായാലും നടപടി സ്വീകരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :