ടിപി വധക്കേസ്: മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്ന് പി മോഹനന്‍
കോഴിക്കോട്|
WEBDUNIA|
PRO
PRO
ടിപി വധക്കേസ് കൈകാര്യം ചെയ്‌ത കാര്യത്തില്‍ മാധ്യമങ്ങള്‍ ആത്മ പരിശോധന നടത്തണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍. ടി പി കേസില്‍ കുറ്റവിമുക്‌തനാക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോഹനന്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. കേസില്‍ പാര്‍ട്ടിക്കോ തനിക്കോ ബന്ധമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
കൊലപാതകത്തെ ഒരിക്കലും സിപിഎം അനുകൂലിക്കാറില്ല. കേസില്‍ സിപിഎം നേതാക്കളെ വേട്ടയാടാനാണ് ശ്രമം നടന്നതെന്നും മോഹനന്‍ പറഞ്ഞു. ഭരണകൂട ഭീകരതയുടെ ഇരയാണ് പിടിക്കപ്പെട്ടവരെന്നും മോഹനന്‍ ആരോപിച്ചു. പൊലീസ് തന്നെക്കൊണ്ട് പറയിക്കാന്‍ ശ്രമിച്ച കാര്യങ്ങളും വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. കേസില്‍ പി മോഹനനെ സംശയത്തിന്റെ ആനുകൂല്യത്തില്‍ പുറത്ത് വിട്ടിരുന്നു. മോഹനനൊപ്പം 24 പേരെ വെറുതെവിട്ടു.
കേസില്‍ 14 ാം പ്രതിയാണ് മോഹനന്‍. ഗൂഡാലോചന നടത്തിയെന്നായിരുന്നു കുറ്റം. അതേസമയം സിപിഎം നേതാക്കളായ പി കുഞ്ഞനന്തനും കെ സി രാമചന്ദ്രനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഎം കുറ്റവിമുക്‌തമായെന്ന് പിണറായി വിജയന്‍ പ്രതികരിച്ചപ്പോള്‍ രണ്ട് ജില്ലയിലെ നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത് സിപിഎമ്മിന്റെ പങ്ക് വ്യക്‌തമാക്കുന്നതാണെന്ന് ടി പി യുടെ ഭാര്യ കെ കെ രമ പ്രതികരിച്ചു. വിഷയം പഠിച്ചശേഷം പ്രതികരിക്കാമെന്നാണ് വിഎസ് പറഞ്ഞത്. കുറ്റക്കാരില്‍ പാര്‍ട്ടിക്കാരും ഉണ്ടായിരുന്നു എന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്‌ത് തീരുമാനം എടുക്കുമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു.