ടിപി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച പി കെ കുഞ്ഞനന്തനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കുഞ്ഞനന്തനെതിരായ സാക്ഷിമൊഴി ദുര്‍ബലമാണെന്ന് പിണറായി പറഞ്ഞു. ആര്‍എസ്എസുകാര്‍ക്ക് കടുത്ത പകയുളള കുഞ്ഞനന്തനെ അവരുടെ പ്രവര്‍ത്തകന്റെ മൊഴി കണക്കിലെടുത്താണ് ശിക്ഷിച്ചത്. കെ സി രാമചന്ദ്രന്റെയും മനോജിന്റെയും കാര്യത്തില്‍ ഇത് തന്നെയാണ് സംഭവിച്ചതെന്നും അദ്ദേഹം ന്യായീകരിച്ചു. ടിപി ചന്ദ്രശേഖരന് കൊലക്കേസില്‍ കോടതി ശിക്ഷിച്ചവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടൊയെന്ന ചോദ്യത്തെ തുടര്‍ന്നാണ് പിണറായി വിജയന് പികെ കുഞ്ഞനന്തനെ ന്യായീകരിച്ചു സംസാരിച്ചത്.
സാധാരണനിലയില്‍ ആരും വിശ്വാസത്തിലെടുക്കാത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞനന്തനെ കോടതി ശിക്ഷിച്ചത്. കേസില്‍ വിഎസ് അച്യുതാനന്ദന്റെ നിലപാട് വ്യത്യസ്തമല്ല. സിപിഎമ്മിനെതിരായ സര്‍ക്കാര്‍ നീക്കങ്ങള്‍ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ലെന്നും സെക്രട്ടറി പറഞ്ഞു.
ആദ്യം കോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രശ്നമായതു കൊണ്ട് ഒന്നും പറയുന്നില്ലെന്നായിരുന്നു മറുപടി. സിപിഎമ്മിനെതിരെ ഇപ്പോഴുള്ള സര്‍ക്കാര്‍ നീക്കം അടിയന്തരാവസ്ഥയെ ഒര്മിപ്പിക്കുന്നതാണെന്നും പിണറായി ആരോപിച്ചു. ടിപി വധക്കേസില്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്നും പിണറായി ആരോപിച്ചു. പാര്‍ട്ടിക്കെതിരായ പുതിയ നീക്കത്തെ രാഷ്ട്രീയമായി തന്നെ തങ്ങള്‍ നേരിടുമെന്നും പിണറായി പറഞ്ഞു.
സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. കോടതി വിധിയില്‍ അതൃപ്തിയുണ്ടെങ്കില്‍ സാധാരണ പ്രോസിക്യൂഷന് അപ്പീലിന് പോകാറാണ് പതിവ്. എന്നാല്‍ ഇവിടെ പാര്‍ട്ടിയെ കോടതി കുറ്റവിമുക്തമാക്കിയപ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ ചിലര്‍ക്കാവുന്നില്ല. സിബിഐ അന്വേഷണത്തില്‍ പാര്‍ട്ടിക്ക് ആശങ്കയില്ല. ഒരു ഏജന്‍സിക്കും തങ്ങള്‍ക്കെതിരായി ഒന്നും കണ്ടെത്താനാവില്ല. പക്ഷേ ഒരു നിയമ വ്യവസ്ഥിതിയെ ഇങ്ങനെ ദുരുപയോഗിക്കുകയാണ്. ഇതിനെ പാര്‍ട്ടി രാഷ്ട്രീയമായി തന്നെ നേരിടും. ടിപി വധക്കേസില്‍ പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് വിഎസിനുമുള്ളത്.
ടിപി ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തി വൈരാഗ്യമാണ് പിന്നിലെന്നും അന്നത്തെ ഡിജിപി തന്നെയാണ് പറഞ്ഞത്. പിന്നീട് കേസില്‍ പാര്‍ട്ടിയെ കുടുക്കാനായി തിരുവഞ്ചൂരടക്കമുള്ളവര് ശ്രമിച്ചു. അങ്ങനെയാണ് പൂക്കടയില്‍ ഗൂഢാലോചന നടന്നെന്ന കഥ കെട്ടിച്ചമച്ച് പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നെന്നും പിണറായി അവകാശപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രാഷ്ട്രീയ ഗൂഢാലോചനയുടെ കരുക്കളാക്കി. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളെയും പിണറായി വിമര്‍ശിച്ചു. നിയമ വിരുദ്ധ നീക്കങ്ങള്‍ തുറന്നു കാട്ടാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. സിപിഎമ്മിനെതിരായ നീക്കത്തിന് ഹലേലുയ്യ പാടലാണോ മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.