ഞങ്ങളെ പൂട്ടിക്കെട്ടാമെന്ന് കരുതേണ്ട: പിണറായി

കൊച്ചി| WEBDUNIA|
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ തന്നെയോ എല്‍ ഡി എഫിനെയോ സര്‍ക്കാരിനെയോ പൂട്ടിക്കെട്ടാമെന്ന് ആരും കരുതേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ലാവ്‌ലിന്‍... ലാവ്‌ലിന്‍” എന്ന്‌ പറഞ്ഞത്‌ കൊണ്‌ട്‌ കേരളത്തില്‍ ഒന്നും സംഭവിക്കുകയില്ല. ലാവ്‌ലിന്‍ കേസ് ചീറ്റിപ്പോയിട്ട് കാലം കുറേയായി. ഈ കേസിന്‌ ഉത്തരം പറയേണ്‌ ടത്‌ സി പി എമ്മോ എല്‍ ഡി എഫോ അല്ല. ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതിയുണ്ടെങ്കില്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം കടവൂര്‍ ശിവദാസനാണ്.

ഞങ്ങളുടെ ഭരണകാലത്ത് ധാരണാപത്രമുണ്ടായിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ധാരണാപത്രം ഒരു തവണ പുതുക്കി. പിന്നീട് അവര്‍ പുതുക്കിയില്ല. അതുകൊണ്ടാണ് ആശുപത്രി നഷ്ടമായത്. യു ഡി എഫും കടവൂര്‍ ശിവദാസനുമാണ് അതിന് മറുപടി പറയേണ്ടത് - പിണറായി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :