ജോര്‍ജ് വീണ്ടും അപമാനിച്ചു: പ്രതാപന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ധീവര സഭയ്ക്കുള്ള കത്തുവഴി ചീഫ് വിപ്പ് പി സി ജോര്‍ജ്‌ പിന്നെയും തന്നെ അപമാനിച്ചെന്ന് ടി എന്‍ പ്രതാപന്‍ എം എല്‍ എ. കേരളാകോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണിയെ അപമാനിക്കുന്നതാണ് പി സി ജോര്‍ജിന്റെ പ്രസ്താവനയെന്നും പ്രതാപന്‍ പറഞ്ഞു.

ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പി സി ജോര്‍ജ് മാപ്പ് പറയുമെന്നായിരുന്നു മാണി അറിയിച്ചത്. സദുദ്ദേശത്തോടെയാണ്‌ വിമര്‍ശനം ഉന്നയിച്ചതെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പു പറയാന്‍ തയാറാണെന്ന്‌ ജോര്‍ജ്‌ അറിയിച്ചുവെന്നും മാണി പറഞ്ഞു.

എന്നാല്‍ പ്രതാപനോട് താന്‍ മാപ്പ് ചോദിക്കില്ലെന്ന് പി സി ജോര്‍ജ് അറിയിക്കുകയായിരുന്നു. ധീവര സമുദായത്തോട്‌ മാത്രമെ താന്‍ മാപ്പു ചോദിക്കൂവെന്നും ജോര്‍ജ്‌ പറഞ്ഞു. തന്റെ പ്രസ്താവന ധീവര സമുദായത്തിന്‌ ഏതെങ്കിലും തരത്തില്‍ വേദനയുളവാക്കിയിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും ജോര്‍ജ്‌ വ്യക്തമാക്കി

പി സി ജോര്‍ജിനെക്കൊണ്ട് മാപ്പ് പറയിച്ച് യു ഡി എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായിരുന്നു മാണിയുടെ നീക്കം. എന്നാല്‍ പി സി ജോര്‍ജിന്റെ മാപ്പ് പറച്ചില്‍ യു ഡി എഫില്‍ വീണ്ടും വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :