ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ കേരളത്തില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഫിഷറീസ്, തീരസംരക്ഷണ സേന എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
ഈ കാലയളവില്‍ വിദേശ കപ്പലുകള്‍ സംസ്ഥാനതീരത്ത് വരുന്നത് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ട്രോളിംഗ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കും.