ജലമോഷണം തടയും - പ്രേമചന്ദ്രന്‍

N.K. Premachandran
PRDPRD
അനധികൃത വാട്ടര്‍ കണക്ഷനുകളും ജലമോഷണവും തടയാന്‍ വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ക്ക് കണ്‍സ്യൂമര്‍ കാര്‍ഡുകള്‍ നല്‍കുമെന്ന് ജലവിഭവ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ അറിയിച്ചു.

തിരുവനന്തപുരത്ത് വാട്ടര്‍ അതോറിറ്റി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ജലത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ഉയരുന്ന ആശങ്കകള്‍ ദൂരീകരീക്കുന്നതിനുള്ള നിര്‍ദേശങ്ങളെക്കുറിച്ച് ആരായാനാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലുമുള്ള അനധികൃത കണക്ഷനുകള്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ദശലക്ഷക്കണക്കിന് ലിറ്റര്‍ ജലം ഉപയോഗിക്കുന്നതായി സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആകെ വിതരണം ചെയ്യുന്ന ജലത്തിന്‍റെ 30 ശതമാനം അനധികൃത കണക്ഷനുകളാണ് കൊണ്ടു പോകുന്നത്.

അനധികൃത കണക്ഷനുകളും വന്‍‌തോ‍തിലുള്ള ജലമോഷണവും തടയാന്‍ വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ക്ക് കണ്‍സ്യൂമര്‍ കാര്‍ഡ് നല്‍കും. അനധികൃത കണക്ഷനുകള്‍ക്ക് പുറമേ പൈപ്പ് ലൈനുകളില്‍ ഉണ്ടാകുന്ന ചോര്‍ച്ച മൂലം വന്‍‌തോതില്‍ ജലം നഷ്ടപ്പെടുന്നുണ്ണ്ട്.

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 23 ഒക്‌ടോബര്‍ 2007 (12:10 IST)
ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും മാലിന്യമുക്തമായ ജലം മാത്രമേ നല്‍കാവൂവെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :