സംസ്ഥാനത്തെ ജയിലുകളില്‍ നരകതുല്യമായ അനുഭവമാണ് ഉള്ളതെന്ന പഴയ കാഴ്ചപ്പാട് ജനങ്ങള്‍ക്ക് മാറിയതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. രാജ്യത്തിനുതന്നെ മാതൃകയായ ജയിലുകളാണ് കേരളത്തിലെ ജയിലുകള്‍ എന്നും അദ്ദേഹം പറഞ്ഞു.
ജയിലുകളെ ദുരുപയോഗം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. മാനസിക പരിവര്‍ത്തനം ഉറപ്പാക്കുന്നതിനുള്ള ഇടമാണു ജയിലുകളെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ജയിലുകളില്‍ മികച്ച അന്തരീക്ഷമാണ് നില നില്‍ക്കുന്നത്. നമ്മുടെ ജയിലുകള്‍ രാജ്യത്തിനു തന്നെ മാതൃകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ജയിലുകളില്‍ സമാധാനപൂര്‍ണമായ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി.