കേരളത്തില്‍ വിനോദ സഞ്ചാരത്തിനെത്തിയ ജപ്പാന് യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ഫോര്‍ട്ടുകൊച്ചി സ്വദേശി ഷെജീര്‍ ആണ് അറസ്റിലായത്. ജപ്പാന്‍കാരിയായ കിനോഷിത എന്ന യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഷെജിര്‍ നടത്തി വരികയായിരുന്ന റോസ്വുഡ് എന്ന ഹോംസ്റ്റേയിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഇയാള്‍ ഇവിടെ വച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.