ജനസമ്പര്‍ക്കത്തെ തടയുന്നത് എതിര്‍ക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വരണമെന്ന് ഹസന്‍

തിരുവനന്തപുരം| WEBDUNIA|
PRO
ജനസസമ്പര്‍ക്കപരിപാടിയെ തടയാനും തകര്‍ക്കാനും എല്‍ഡിഎഫ് നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ജനാധിപത്യവിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് എം എം ഹസന്‍.

ഒരു ലക്ഷത്തിലധികം ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഉതകുന്ന മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്കപരിപാടിയെ തടയാനും തകര്‍ക്കാനും എല്‍ഡിഎഫ് നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ജനാധിപത്യവിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജനസന്പര്‍ക്കപരിപാടി ഉപരോധിക്കാനുള്ള തീരുമാനം കടുത്ത ജനദ്രോഹമാണ്. ഇത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ സമരമല്ല, ജനങ്ങള്‍ക്കെതിരായ സമരമാണ്.

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ അവാസ്തവമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ലെന്ന് കണ്ടപ്പോഴാണ് ജനങ്ങളെ ദ്രോഹിക്കുന്ന സമരമാര്‍ഗം സ്വീകരിച്ചതെന്നും ഹസന്‍ കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :