ജനറല്‍ കൌണ്‍സിലിന്‍റെ പിന്തുണ വിനയന്

PTIPTI
മാക്ട ജനറല്‍ കൌണ്‍സില്‍ സംവിധായകന്‍ വിനയന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. മാക്ടയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കൊച്ചിയില്‍ നടന്ന അടിയന്തര യോഗത്തില്‍ ആരോപണമുയര്‍ന്നു.

പ്രധാന പ്രശ്നം സംവിധായകന്‍ തുളസീദാസും നടന്‍ ദിലീപും തമ്മിലുള്ള തര്‍ക്കമാണെന്ന് മാക്ടയുടെ അടിയന്തര യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു. ഇത് വ്യക്തി താല്‍പര്യത്തിന്‍റെ പേരില്‍ വഷളാക്കുകയാണുണ്ടായത്.

തുളസീദാസിന്‍റെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഉറപ്പ് കൊടുത്ത ശേഷം പിന്‍‌വാങ്ങിയ ദിലീപിന്‍റെ നടപടി ശരിയല്ല. തുളസീദാസിന്‍റെ ചിത്രത്തില്‍ അഭിനയിച്ച ശേഷം മാത്രമേ ദിലീപ് മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാവൂ എന്ന് ഭാരവാഹികള്‍ ആവര്‍ത്തിച്ചു.

താര സംഘടനയായ അമ്മയും ഒരു വിഭാഗം നിര്‍മ്മാതാക്കളും മാക്ടയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതിനിടെ നടന്‍ ശ്രീനിവാസനെതിരെയും പരാതി ഉയര്‍ന്നു. സര്‍ഗ്ഗശേഷിയില്ലാത്തവരാണ് സംവിധായകര്‍ എന്ന ശ്രീനിവാസന്‍റെ പരാമര്‍ശത്തിനെതിരെ സഹസംവിധായകര്‍ മാക്ടയ്ക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് ശ്രീനിവാസന്‍ മാപ്പ് പറയണമെന്ന് ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ പ്രമേയം പാസാക്കി.

കൊച്ചി| WEBDUNIA| Last Modified ഞായര്‍, 8 ജൂണ്‍ 2008 (13:00 IST)
ഉച്ചയ്ക്ക് ശേഷം ഡയറക്ടേഴ്സ് യൂണിയന്‍ യോഗം ചേരുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :