ചെന്നൈയിൽ കനത്ത മഴ, വെള്ളപ്പൊക്കത്തിനു സാധ്യത

ചെന്നൈ വീണ്ടും മഴ ഭീഷണിയിൽ

aparna| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (08:45 IST)
ചെന്നൈയിൽ വീണ്ടും കനത്ത മഴ. ഞായറാഴ്ച മുതൽ തുടങ്ങിയ ചെന്നൈ നിവാസികളെ ആശങ്കയിലാഴ്ത്തുന്നു. അടുത്ത രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരിക്കുന്നത്.

ഇപ്പോൾ പെയ്യുന്ന ശക്തിയിൽ തന്നെ രണ്ടു ദിവസം കൂടി മഴ പെയ്യുകയാണെങ്കിൽ ചെന്നൈയിൽ വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. വടക്കുകിഴക്കന്‍ മണ്‍സൂണിനു മുന്നോടിയായി ചെന്നൈയില്‍ മഴ പെയ്യാറുണ്ടെങ്കിലും ഇത്തവണ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം മഴയുടെ ശക്തി കൂട്ടി.

ഈ മഴയെ ജനങ്ങള്‍ പേടിക്കാനുള്ള പ്രധാന കാരണം രണ്ടു വര്‍ഷം മുമ്പുണ്ടായ വെള്ളപ്പൊക്കമാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് തമിഴ്‌നാട്ടില്‍ കാര്യമായി മഴ ലഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :