ശശീന്ദ്രനെ കുടുക്കിയ സംഭവം; ചാനലിൽ നിന്നും രാജി വെച്ചവർക്കും രക്ഷയില്ല, അവർക്കും പണികിട്ടും

ചാനലിൽ നിന്നും പോയവരുടെ മൊഴി ഇന്നെടുക്കും

തിരുവനന്തപുരം| aparna shaji| Last Updated: ചൊവ്വ, 4 ഏപ്രില്‍ 2017 (08:34 IST)
മുൻ മന്ത്രി എ കെ ശശീന്ദ്രന്റെ ഫോൺ വിളി വിവാദത്തിൽ അന്വേഷണ സംഘം കൂടുതൽ ആളുകളുടെ മൊഴിയെടുക്കും. സംഭവം വിവാദമായതോടെ ചാനലിൽ നിന്നും നിരവധി പേർ രാജിവെച്ചിരുന്നു. രാജി വെച്ച് പുറത്തുപോയവരുടെയും മൊഴി രേഖപ്പെടുത്തും.

ക്രൈം ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസിന്റെ അടിസ്ഥാനത്തിൽ ചാനൽ സി ഐ അടക്കം 9 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതികളുടെ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :