ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ചന്ദ്രമതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ചന്ദ്രമതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനു നോട്ടീസ് അയ്ക്കും.
ഇതിനു മുമ്പ് ചന്ദ്രമതി സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും.
തട്ടിപ്പുകേസില്‍ ചന്ദ്രമതി ഉള്‍പ്പടെ എട്ടുപേരെ ഇനിയും പിടികിട്ടാനുണ്ട്. ഇവര്‍ക്കുവേണ്ടിയുളള തെരച്ചില്‍ പൊലീസ് നേരത്തേ അവസാനിപ്പിച്ചിരുന്നു.
കേരളാ സര്‍ക്കാര്‍ ഇനാം പ്രഖ്യാപിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിശദാംശങ്ങള്‍ അറിയിക്കാനായി സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയക്കുന്നത്.