ഗോള്‍ഫ് ക്ലബ്: സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 15 ജൂണ്‍ 2010 (09:19 IST)
PRO
തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ലബ് സംബന്ധിച്ച കേസില്‍ സുപ്രീംകോടതി ഉത്തരവ് ഇന്ന്. വെള്ളിയാഴ്ച ഗോല്‍ഫ് ക്ലബ് സംബന്ധിച്ച കേസ് പരിഗണിക്കവേ ക്ലബ്ബ് ഏറ്റെടുത്താല്‍ സര്‍ക്കാര്‍ എങ്ങനെ നടത്തുമെന്ന് തിങ്കളാഴ്ചയ്ക്കകം അറിയിക്കാന്‍ സുപ്രിം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് ക്ലബ്‌ നടത്തിപ്പിനുള്ള രൂപരേഖ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹി റസിഡന്‍റ് കമ്മിഷണര്‍ ഒപ്പുവച്ച രേഖയാണ്‌ കോടതിയിലെത്തിച്ചത്‌.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ക്കും ഗോള്‍ഫ്‌ ക്ലബ്ബിന്‍റെ സേവനം തുറന്നുകൊടുക്കുമെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. സ്പോര്‍ട്സ്‌ കൗണ്‍സിലിനായിരിക്കും ക്ലബ് നടത്തിപ്പിനുള്ള ചുമതല. ക്ലബ്ബ് ഏറ്റെടുക്കുമ്പോള്‍ അംഗങ്ങളായ അറുന്നൂറോളം അംഗങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി നിലവിലുള്ള അംഗങ്ങളെ തുടര്‍ന്നും ക്ലബില്‍ ഗോള്‍ഫ്‌ കളിക്കാന്‍ അനുവദിക്കുമെന്നും എന്നാല്‍ ഇവരില്‍നിന്ന്‌ ക്ലബ്‌ ഭരണസമിതി വാങ്ങിയ അംഗത്വഫീസിന്‍റെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നല്‍കിയ രൂപരേഖയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.

നിലവിലെ അംഗങ്ങള്‍ക്കെല്ലാം ക്ലബ്ബില്‍ തുടരാമെന്നും ക്ലബ്ബ് ഏറ്റെടുത്ത് സാധാരണക്കാര്‍ക്കും ഗോള്‍ഫ് കളിക്കാന്‍ അവസരമൊരുക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ തന്നെയാണ് ക്ലബ്ബ് നടത്താന്‍ ലൈസന്‍സ് അനുവദിച്ചതെന്നു ഇപ്പോള്‍ അത് റദ്ദാക്കന്‍ ശ്രമിച്ചത് ശരിയല്ലെന്നുമായിരുന്നു ക്ലബ്ബ് അധികൃതരുടെ വാദം. എന്നാല്‍ സര്‍ക്കാര്‍ അനുവദിച്ച ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :