ഗോള്‍ഫ് ക്ലബ് സര്‍ക്കാരിന് ഏറ്റെടുക്കാം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 17 ജൂണ്‍ 2010 (12:23 IST)
തിരുവനന്തപുരം ഗോള്‍ഫ് ക്ലബ് സര്‍ക്കാരിന് ഏറ്റെടുക്കമെന്ന് സുപ്രീംകോടതി വിധിച്ചു. ഗോള്‍ഫ് ക്ലബിന്‍റെ നടത്തിപ്പിനായി താല്‍ക്കാലിക സമിതിയെയും കോടതി നിയോഗിച്ചു. ഗോള്‍ഫ് ക്ലബിന്‍റെ നടത്തിപ്പിനായി ചീഫ് സെക്രട്ടറി അടക്കം പത്തംഗ സമിതിയെയാണ് രൂപീകരിച്ചത്.

ചീഫ് സെക്രട്ടറി, പൊതുഭരണ വകുപ്പ് സെക്രട്ടറി, സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റ്, തിരുവനന്തപുരം ജില്ലാ കളക്ടര്‍, പി ഡബ്ല്യൂ ഡി എഞ്ചിനീനീയര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ചീഫ് സെക്രട്ടറി ആയിരിക്കും സമിതി അധ്യക്ഷന്‍.

നിലവിലുള്ള ഗോല്‍ഫ് ക്ലബ് അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും തുടരാമെന്നും കോടതി നിര്‍ദ്ദേശിച്ചു. ക്ലബ് അംഗങ്ങളായ 600 പേരുടെയും താല്പര്യം സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സുപ്രീംകോടതിയുടെ ഉത്തരവില്‍ സന്തോഷമുണ്ടെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ അറിയിച്ചു. വിശദാംശങ്ങള്‍ അറിഞ്ഞതിനു ശേഷം ബന്ധപ്പെട്ടവരുമായി ആലോചിച്ച് അനുയോജ്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് നല്ല രിതിയില്‍ നടത്തിക്കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :