മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ ഗൂഡാലോചന നടന്നെന്ന പി ടി തോമസ് എം പിയുടെ പ്രസ്താവനയ്ക്കെതിരെ ഹൈക്കാമാന്ഡില് പരാതി. ഐ ഗ്രൂപ്പ് നേതാവും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ കെ പി അനില്‍ കുമാറാണ് പരാതി നല്‍കിയത്.
പി ടി തോമസിന്റെ പ്രസ്താവന കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അവഹേളിക്കുന്നതാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ ഗൂഡാലോചന നടക്കുന്നുവെന്നും ഗൂഡാലോചനയുടെ ഉറവിടം ഹൈക്കമാന്‍ഡ് കണ്ടെത്തണമെന്നുമാണ് കഴിഞ്ഞദിവസം പി ടി തോമസ് പ്രസ്താവന നടത്തിയത്.
കാണുന്നവര്‍ക്ക് കൊട്ടാന്‍ ഉമ്മന്‍ചാണ്ടി തെരുവുചെണ്ടയല്ല. മുഖ്യമന്ത്രിക്കസേര കണ്ട് ആരും പനിക്കേണ്ടെന്നും പി ടി തോമസ് പറഞ്ഞിരുന്നു. ഇത് രമേശ് ചെന്നിത്തലയെ ഉദ്ദേശിച്ചാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.