ഗള്‍ഫിലേക്ക്‌ കൂടുതല്‍ വിമാനങ്ങള്‍

നെടുമ്പാശേരി| WEBDUNIA| Last Modified ഞായര്‍, 26 ഓഗസ്റ്റ് 2007 (12:31 IST)

ഓണത്തിരക്ക്‌ പ്രമാണിച്ച്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും അഡീഷണല്‍ ഫ്ലൈറ്റുകള്‍ നടത്തുന്നതാണെന്ന്‌ റിപ്പോര്‍ട്ട്‌. നാല്‌ അഡീഷണല്‍ ഫ്ലൈറ്റുകളാണ്‌ ഇത്തരത്തില്‍ ഉണ്ടാവുക.

നെടുമ്പാശേരി വിമാനത്താവള സ്റ്റേഷന്‍ മാനേജര്‍ ജൂഡ്‌ ക്രസ്റ്റോ, എക്സിക്യുട്ടീവ്‌ ഹെഡ്‌ സിന്‍ഹ എന്നിവര്‍ അറിയിച്ചു. ഓണത്തിരക്കിനൊപ്പം കുവൈറ്റില്‍ നിന്ന്‌ പൊതുമാപ്പ്‌ ലഭിച്ച്‌ നാട്ടിലെത്തുന്നവരുടെയും തിരക്ക്‌ മുന്നില്‍ കണ്ടാണ്‌ അഡീഷണല്‍ ഫ്ലൈറ്റുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

അഡീഷണല്‍ ഫ്ലൈറ്റ്‌ സര്‍വീസ്‌ ഓഗസ്റ്റ്‌ 27-ന്‌ രാവിലെ ഏഴിന്‌ കൊച്ചിയില്‍നിന്നും ആരംഭിക്കും. തിരുവനന്തപുരം വഴി ദുബായിലേക്ക്‌ പോകുന്ന ഈ വിമാനം വൈകുന്നേരം 4.55 -ന്‌ തിരിച്ചെത്തും. രണ്ടാമത്തെ ഫ്ലൈറ്റ്‌ 29-ന്‌ രാവിലെ ഏഴിന്‌ കൊച്ചിയില്‍നിന്നും നേരിട്ട്‌ ദുബായിയിലേക്ക്‌ പോകും. അവിടെനിന്നും ഹൈദരാബാദ്‌ വഴി വൈകുന്നേരം 5.05-ന്‌ തിരിച്ചെത്തും.

അതെ സമയം മൂന്നാമത്തെ വിമാനം 30-ന്‌ രാവിലെ പത്തിന്‌ കൊച്ചിയില്‍നിന്നും കോഴിക്കോട്‌ വഴി ദോഹയ്ക്ക്‌ പോകും. അവിടെനിന്നും രാത്രി പത്തിന്‌ തിരിച്ചെത്തും.

നാലാമത്തെ വിമാന സര്‍വീസാവട്ടെ സെപ്റ്റംബര്‍ രണ്ടിന്‌ രാവിലെ ഏഴിന്‌ കൊച്ചിയില്‍നിന്നും നേരിട്ട്‌ ദുബായിയിലേക്ക്‌ പോകും. അവിടെനിന്നും ഹൈദരാബാദ്‌ വഴി വൈകുന്നേരം 5.05-ന്‌ തിരിച്ചെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :