പത്തനാപുരം|
Last Modified വെള്ളി, 13 മെയ് 2016 (19:03 IST)
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ ബി ഗണേഷ്കുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് ജനപ്രിയതാരം ദിലീപും. പത്തനാപുരത്ത് പോകരുതെന്ന് താരങ്ങള്‍ക്ക് ആരും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ദിലീപ് പറഞ്ഞു.
ഇപ്പോഴുണ്ടാകുന്നത് അനാവശ്യ വിവാദങ്ങളാണ്. താരങ്ങള്‍ മത്സരിക്കാന്‍ പോയത് ആരുടെയും അനുവാദത്തോടെയല്ല. പത്തനാപുരത്ത് പോകരുതെന്ന യാതൊരു തീരുമാനവും അമ്മയില്‍ ഉണ്ടായിട്ടില്ല - ദിലീപ് വ്യക്തമാക്കി.
പത്തനാപുരത്ത് സിനിമാരംഗത്തുതന്നെയുള്ള മൂന്നുപേര്‍ സ്ഥാനാര്‍ത്ഥികളായി വന്നത് വിഷമിപ്പിക്കുന്ന കാര്യമാണെന്ന് നേരത്തേ ദിലീപ് പറഞ്ഞിരുന്നു.
മോഹന്‍ലാല്‍ പത്തനാപുരത്തെത്തുകയും ഗണേഷിന് വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തതോടെയാണ് സിനിമാലോകത്ത് വലിയ ചേരിതിരിവുണ്ടായത്. മോഹന്‍ലാലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നടന് സലിം കുമാര്‍ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവച്ചിരുന്നു.