ക്രിസ്ത്യന്‍ വിവാഹനിയമത്തിനെതിരെ ഹൈക്കോടതി. ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ദമ്പതികള്‍ക്ക് വിവാഹമോചനം ലഭിക്കണമെങ്കില്‍ രണ്ടു വര്‍ഷം വേര്‍പിരിഞ്ഞ് താമസിക്കണമെന്ന നിയമം നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ക്രൈസ്തവരുടെ ഉഭയ സമ്മത പ്രകാരമുളള വിവാഹമോചനത്തിന് ദമ്പതികള്‍ രണ്ടു വര്‍ഷം പിരിഞ്ഞു താമസിക്കണമെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. വിവാഹമോചന നിയമത്തിലെ 10 എ വകുപ്പാണ് ഡിവിഷന് ബഞ്ച് റദ്ദാക്കിയത്
മറ്റു മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഒരു വര്‍ഷം പിരിഞ്ഞ് താമസിച്ചാല്‍ മതിയെന്നിരിക്കേ ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ടവര്‍ക്ക് ഇത് രണ്ടു വര്‍ഷമായി ഉയര്‍ത്തിയ നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
2001 ലെ ക്രിസ്ത്യന്‍ വിവാഹ മോചന നിയമത്തിലെ 10(എ) വകുപ്പിലാണ് ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിക്കാന്‍ രണ്ടു വര്‍ഷം വേര്‍പിരിഞ്ഞ് താമസിക്കണമെന്ന് അനുശാസിക്കുന്നത്.