കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് തൂങ്ങിമരിച്ചനിലയില്‍

കണ്ണൂര്‍| WEBDUNIA|
PRO
PRO
കഴിഞ്ഞ് 10ന് കേരളത്തില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണവം യുപി സ്‌കൂളിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റായിരുന്ന മൊകേരി സ്വദേശി കെ കെ പ്രമോദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തെരഞ്ഞെടുപ്പിന് ശേഷം വൈകുന്നേരം മുതല്‍ പ്രമോദിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. മൊകേരി ഇന്ദിരാഗാന്ധി സ്‌കൂളിന് പിറകിലെ ആല്‍മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍
എഡിജിപി യുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :